AATTAM 2023
Wearing traditional clothes, preparing sumptuous feasts and laying colourful floral carpets in the courtyards, We celebrated Onam, on August 25 with pomp and gaiety.
Onam is an annual Indian - regional harvest or cultural festival related to Hinduism celebrated mostly by the people of Kerala. A major annual event for Keralites, it is the official festival of the state and includes a spectrum of cultural events.
On the occasion of “Thiru Onam”, the most auspicious day of the 10-day-long festival, people visited temples in large numbers, cutting across villages and towns in the morning.
Children and youngsters decorated their houses with colourful “pookkalam” (floral carpets) in various designs and colours. In villages, people put up high swings, called ‘oonjal’ in local parlance, in the courtyards of their homes as part of festivities. While elders gifted “onakkodi” (new clothes) to other members of the family, women prepared “sadya”, the sumptuous feast comprising various traditional vegetarian dishes, pickles and delicious dessert ‘payasam’.
കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്തമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
MY CLASS MY PRIDE (എന്റെ ക്ലാസ്സ് എന്റെ അഭിമാനം) എന്ന വൈവിധ്യ ആശയ രൂപീകരണത്തിന് ശേഷം നിരവധിയായ പരിപാടികളാണ് ഹയർ സെക്കൻഡറി തലത്തിൽ കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കി വരുന്നത്.
പാഠ്യ-പാഠ്യേതര പരിപാടികളിൽ സാമൂഹിക ബോധത്തോടെ സമന്വയിപ്പിച്ചാണ് വിവിധങ്ങളായ വീക്ഷണകോണുകളിൽ പരിപാടികൾ വാർത്തെടുക്കുന്നത്.
ഇത്തരം ആശയത്തിൽ നിന്നാണ് ഇത്തവണത്തെ ഓണ പരിപാടികളും ഉടലെടുത്തത്.
സയൻസ്, കോമേഴ്സ് ഹുമാനിറ്റീസ് വിദ്യാർത്ഥികൾ ഓരോ വിഭാഗമായാണ് പരിപാടികൾ ഏറ്റെടുത്ത് നടത്തിയത്.
തെരുവോരങ്ങളിൽ പണിയെടുക്കുന്നവർക്ക് വിശപ്പടങ്ങാൻ' ഒരു പൊതിച്ചോർ' നൽകിക്കൊണ്ടാണ് സയൻസ് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്.
കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കുടുംബാംഗങ്ങൾക്ക് മധുരം പായസ രൂപത്തിൽ നൽകിയും, തെരുവോരവാസികൾക്ക് ഓണപ്പുടവ നൽകിയും കോമേഴ്സ് വിദ്യാർത്ഥികൾ മാതൃക കാട്ടി.
ഓണത്തിന്റെ ഐതിഹ്യം മാഹാത്മ്യം, നൂതന ആശയങ്ങളും കാഴ്ചപ്പാടുകളും ചിത്രീകരിച്ച് ' മാവേലിക്കൊരു കത്ത് ' തയ്യാറാക്കിയാണ് ഹുമാനിറ്റീസ് വിദ്യാർത്ഥികൾ രംഗത്ത് വന്നത്.
എന്റെ ക്ലാസ്സ് എന്റെ അഭിമാനം എന്ന ആശയം അർത്ഥവത്താക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് പ്രചോദനമാകാൻ ക്ലാസ് അധ്യാപകരായ ബൈജു പി , നിഷ എ പി , സ്മിത കെ പി എന്നിവരും സീനിയർ അധ്യാപകൻ പി അഷ്റഫും കൂടെയുണ്ട്.
Comments
Post a Comment